സമർപ്പണം

അക്ഷര ലോകത്തെ വർണ്ണ ഭംഗി കണ്ട് കൊതി തീരും മുമ്പെ അരീകോട് തോണിയപകടത്തിൽ ജീവൻ പൊലിഞ്ഞു പോയ കുട്ടികൾക്കായ്.....

2010, ജൂലൈ 2, വെള്ളിയാഴ്‌ച

അദ്ധ്വാനത്തിന്റെ ഫലം

മീൻ പിടുത്തക്കാരനാണ് ദാമു. മീൻ വിറ്റ് കിട്ടുന്ന കാശ് കൊണ്ടാണ് ദാമുവും മകൾ മീന്നുവും കഴിയുന്നത്.മിന്നുവിന് പഠിക്കാൻ വളരെയതികം താല്പര്യമുണ്ട്. പക്ഷേ എന്തു ചെയ്യാനാ. മിന്നുവിനെ സ്കൂളിൽ പഠിപ്പിക്കാനുള്ള കാശൊന്നും ദാമുവിന്റെ കയ്യിൽ ഇല്ലായിരുന്നു.
ഒരു ദിവസം ദമുവും മിന്നുവും മീൻ വിൽക്കാൻ ചന്തയിലേക്ക് പോവുന്ന വഴിക്ക് മിന്നുവിനോട് ദാമു പറഞ്ഞു . മോളെ ഇന്ന് ചന്തയിൽ നല്ല തിരക്കായിരിക്കും അത് കൊണ്ട് വേഗം നടക്ക്. ശരിയച്ച. അങ്ങനെ അവർ ചന്തയിലെത്തി. വില്പന പൊടിപൂരമായി നടന്നു. ദാമുവിന് കുറേ കാശ് ലഭിച്ചു. മിന്നുവിൻ ഡ്രസ്സും, ഹോട്ടലിൽ നിന്ന് വാങ്ങിയ ഭാക്ഷണവും കഴിച്ച് അവർ കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ദാമു വലയിടാൻ പുഴയിലേക്ക് പോയി. ഒരുപാട് മീൻ വലയിൽ കുടുങ്ങി. മീനുകൾ എല്ലാം കൂടയിലാക്കി മിന്നുവിനേയും കൊണ്ട് ചന്തയിലെത്തി. മീൻ വിറ്റു. അന്നും കുറേ കാശ് ലഭിച്ചു. കിട്ടുന്ന കാശ് മുഴുവൻ ദാമു സമ്പാദിച്ചു വെച്ചു. ദാമുവിന്റെ അദ്ധ്വാനം മൂലം അയാൾ ഒരു പണക്കാരനായി മാറി. തന്റെ മകൾ ആഗ്രഹിച്ചതു പോലെ സ്കൂളിൽ ചേർക്കുകയും ചെയ്തു.

നോക്കൂ കൂട്ടുകാരേ...
“മീൻ വിറ്റ് ജീവിച്ചിരുന്ന ദാമു ഇപ്പോൾ പണക്കാരനായി. ദാമുവിന്റെ അദ്ധ്വാനം കൊണ്ടല്ലേ ഇങ്ങനെയൊക്കെയാവാൻ സാധിച്ചത്. നിങ്ങളും അദ്ധ്വാന ശീലരാകുന്ന കാര്യത്തിൽ മിടുക്കരാവാൻ ശ്രമിക്കൂ...”

സ്നേഹത്തിനു വില പറയരുത്.!

മന്ദമരുതൻ തഴുകിത്തലോടും മാമരങ്ങളേ
സൂര്യജ്യോതിയിൽ തണൽ നൽകും മോമൽ മരങ്ങളേ
പറവകൾ നിങ്ങളിൽ കൂട്ടു കൂടുന്നത്
നിങ്ങൾ തൻ ഹരിതഭംഗിയിൽ മയങ്ങിയിട്ടോ
പൊഴിച്ചിട്ടും നിങ്ങൾ തൻ കായ്കനികൾ കണ്ടാണോ
അതോ മാമ്പൂക്കൾ തന്നഴക് കണ്ടിട്ടോ
ചിത്രശലഭങ്ങൾ നിങ്ങളെ വലം വെക്കുന്നത്
മധു നുകരാൻ വേണ്ടി മാത്രമോ?
സത്യമായും നിങ്ങളോടുള്ള സ്നേഹമാണോ
നിങ്ങൾ തന്നരികിൽ അണയും ശലഭങ്ങൾ തൻ മനം
സകല ലോകത്തിനും സത്യമാം മതം.....!